രണ്ട് വർഷത്തിനിടെ സർക്കാർ ജീവനക്കാർക്കെതിരെ 150 ഗൗരവമേറിയ കേസുകൾ; കണക്ക് വെളിപ്പെടുത്തി മുഖ്യമന്ത്രി
സർക്കാർ ജീവനക്കാരുടെ പേരിലുള്ള ഗൗരവകരമായ കേസുകളുടെ കണക്ക് നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി. രണ്ടു വർഷത്തിനിടെ സർക്കാർ ജീവനക്കാർക്കെതിരെ 150 ഗൗരവതരമായ കേസുകൾ വന്നിട്ടുണ്ടെന്നും ഇതിൽ മുക്കാൽ ഭാഗത്തോളം പേർ ബലാത്സംഗം, പീഡനം, പോക്സോ എന്നീ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂൾ അധ്യാപകർക്കെതിരേയും ജീവനക്കാർക്കെതിരേയുമാണ് പോക്സോ കേസുകളിലധികവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും പിനായി വിജയൻ അറിയിച്ചു. . ലിന്റോ ജോസഫ് എംഎൽഎക്കുള്ള ചോദ്യത്തിന് മറുപടിയായാണ് കണക്കുകൾ പിണറായി വിജയൻ അവതരിപ്പിച്ചത്. 2022ൽ ആറ് അധ്യാപകരാണ് പോക്സോ കേസുകളിൽ പ്രതികളായത് […]
