രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്ഐവി ബാധ ഉൾപ്പടെയുള്ള അസുഖങ്ങൾ; 14 കുട്ടികൾ ചികിത്സയിൽ
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ രക്തം സ്വീകരിച്ച തലാസീമിയ രോഗികളായ 14 കുട്ടികളിൽ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധ . കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രക്തം സ്വീകരിച്ച കുട്ടികളിൽ രോഗബാധ കണ്ടെത്തിയത്. രണ്ട് പേർക്ക് എച്ച്.ഐ.വി, അഞ്ച് പേർക്ക് ഹെപ്പറ്റൈറ്റിസ് സി, ഏഴ് പേർക്ക് ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്.രക്തം സ്വീകരിച്ചവരിൽ സ്ഥിരീകരിച്ച രോഗബാധ ആശങ്കയുണ്ടാക്കുന്നതാണെന്ന് ലാലാ ലജ്പത് റായ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവിയും നോഡൽ ഓഫിസറുമായ ഡോ. അരുൺ […]