ആന്ധ്രാപ്രദേശിൽ പുതിയ 13 ജില്ലകൾ; ജില്ലകളുടെ എണ്ണം ഒറ്റയടിക്ക് ഇരട്ടിയാക്കി ജഗൻ മോഹൻ സർക്കാർ
ആന്ധ്രാപ്രദേശിൽ പുതിയതായി 13 ജില്ലകൾ കൂടി പ്രഖ്യാപിച്ച് ജഗൻ മോഹൻ സർക്കാർ. ഇതോടെ ഒറ്റയടിക്ക് ഇരട്ടിയായി സംസ്ഥാനത്ത് ജില്ലകളുടെ എണ്ണം 26 ആകും. പുതിയ ജില്ലകളുടെ ഉൽഘാടനം മുഖ്യമന്ത്രി ജഗൻ മോഹൻ നാളെ നിർവഹിക്കും. ഏപ്രില്‍ ഏഴിന് ചേരുന്ന മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ ജില്ലകളുടെ പുതിയ ഭരണ ക്രമീകരണങ്ങള്‍ സംബന്ധിച്ചുളള തീരുമാനങ്ങള്‍ ഉണ്ടാവും. നാളെ തന്നെ ജില്ലകളില്‍ ചുമതലയേറ്റെടുക്കാന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി അതിനുവേണ്ട നടപടികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ജില്ലയുടെയും ഘടന, ജില്ലകളില്‍ ഉള്‍പ്പെടുന്ന […]