ഇന്ത്യൻ കൂട്ടായ്മക്ക് പതിമൂന്ന് പേരടങ്ങുന്ന ഏകോപന സമിതി; കോൺഗ്രസിൽ നിന്ന് കെ സി വേണുഗോപാൽ
പ്രതിപക്ഷ സഖ്യമായ ഇന്ത്യക്ക് പതിമൂന്ന് പേരടങ്ങുന്ന ഏകോപന സമിതി. ലോക്‌സഭയിലും രാജ്യസഭയിലുമായി അഞ്ചംഗങ്ങള്‍ വീതമുള്ള ഇന്ത്യ കൂട്ടായ്മയിലെ പാര്‍ട്ടികള്‍ക്കാണ് 13 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്.കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ സി വേണുഗോപാലാണ് സമിതിയില്‍ ഉണ്ടാകുക. ശിവസേനയില്‍ നിന്ന് സഞ്ജയ് റാവത്ത് ആണ് ഇന്ത്യ മുന്നണിയിലുള്ളത്. ഡി രാജ ആണ് സിപിഐയെ പ്രതിനിധീകരിക്കുന്നത്. ആകെ അംഗങ്ങളില്‍ ശരദ് പവാര്‍ ആണ് മുതിര്‍ന്ന അംഗം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കെ സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി), […]
