തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതിയൊഴിഞ്ഞ് രാഹുൽ ഗാന്ധി
19 വർഷം താമസിച്ച ഡൽഹി തുഗ്ലക് ലൈനിലെ ഒദ്യോഗിക വസതിയൊഴിഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അയോഗ്യനാക്കിയ കോടതി നടപടിക്ക് ശേഷം ഈ മാസം 22 നകം വീടൊഴിയണമെന്ന് രാഹുലിന് നോട്ടീസ് നൽകിയിരുന്നു. 19 വർഷമായി 12 തുഗ്ലക്ക് ലൈനിലാണ് രാഹുൽ ഗാന്ധി താമസിക്കുന്നത്. തുഗ്ലക് ലൈനിലെ വസതിയിൽ നിന്ന് സാധനങ്ങൾ മാറ്റുന്നു.ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിനോട് രാഹുല്‍ ഗാന്ധി പ്രതികരണമറിയിച്ചിരുന്നു. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നായിരുന്നു രാഹുല്‍ നല്‍കിയ മറുപടി . […]
