National News

ഇന്ത്യയിൽ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ 12% വർധന ; റിപ്പോർട്ട് പുറത്ത് വിട്ട് കേന്ദ്ര ഗതാഗത മന്ത്രാലയം

  • 1st November 2023
  • 0 Comments

ഇന്ത്യയിൽ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ 12% വർധന ഉണ്ടായതായി കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള അപകടങ്ങൾക്കും മരണങ്ങൾക്കും പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അമിതവേഗതയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.2021ൽ 4,12,432 റോഡപകടങ്ങൾ രേഖപ്പെടുത്തിയപ്പോൾ 2022ൽ ഇത് 4,61,312 ആയി ഉയർന്നു. 11.9 ശതമാനം വർധന. റോഡപകടങ്ങളിൽ മരിക്കുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് മരണങ്ങളിൽ 9.4 ശതമാനവും പരിക്കുകളിൽ 15.3 ശതമാനവുമാണ് വർധിച്ചത്. കഴിഞ്ഞ വർഷം 1,68,491 പേർ മരണപ്പെട്ടപ്പോൾ 4,43,366 പേർക്ക് പരിക്കേറ്റു. 2022ൽ […]

error: Protected Content !!