‘118 എ ജനാധിപത്യത്തേയും അഭിപ്രായസ്വാതന്ത്ര്യത്തേയും അപായപ്പെടുത്തും, മുഖ്യമന്ത്രി അത് പിന്‍വലിക്കാന്‍ തയ്യാറാകണം’; -ഏഷ്യാനെറ്റ് സ്ഥാപകന്‍ ശശികുമാര്‍
കേരള സര്‍ക്കാരിന്റെ പുതിയ പൊലീസ് നിയമ ഭേദഗതി ജനാധിപത്യ വിരുദ്ധവും വ്യാപകമായി ദുരുപയോഗപ്പെടാന്‍ സാധ്യതയുള്ളതുമാണെന്ന് ഏഷ്യാനെറ്റ്, ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം, ഏഷ്യാവില്‍ എന്നിവയുടെ സ്ഥാപകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ശശി കുമാര്‍. ഇതുണ്ടാക്കുന്ന പ്രശ്‌നം പരിഹരിക്കാനുള്ള ഏക വഴി ഈ നിയമം പിന്‍വലിക്കുക എന്നതു മാത്രമാണ്. ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ഈ നിയമഭേദഗതിയുണ്ടാക്കാന്‍ പോകുന്ന അപകടം തിരിച്ചറിയണം. നിയമം പിന്‍വലിക്കാന്‍ എല്ലാവരും മുഖ്യമന്ത്രിയെ പ്രേരിപ്പിക്കേണ്ടതുണ്ട് – ശശികുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ തെറ്റായ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ […]