ബിഹാറിൽ പത്ത് വയസുകാരൻ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ചു ; കേസ് എടുത്ത് പോലീസ്
പത്തുവയസ്സുകാരൻ ബാങ്ക് കൊള്ളയടിച്ചു.ബിഹാറിലെ ബക്സർ ജില്ലയിലെ ബാങ്കിലെ കൗണ്ടറിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു . സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബക്സർ ജില്ലയിലെ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ഒരു സ്ത്രീയ്ക്കൊപ്പമാണ് കുട്ടി ബാങ്കിൽ എത്തിയതെന്ന് അധികൃതർ പറഞ്ഞു. ഉച്ചയ്ക്ക് 12.45 ഓടെ സഹപ്രവർത്തകനോട് സംസാരിക്കാൻ കാഷ്യർ എഴുന്നേറ്റ തക്കം നോക്കിയായിരുന്നു കവർച്ച. കാഷ്യർ എഴുന്നേറ്റയുടൻ, കുട്ടി കൗണ്ടറിൽ നിന്ന് ഒരു […]
