പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി
പാലക്കാട്: വയനാട്ടില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി. സുധന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധന സഹായം നല്‍കാന്‍ തീരുമാനിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ആദ്യഘഡുവായി അഞ്ച് ലക്ഷം ഉടന്‍ നല്‍കും. രേഖകള്‍ ഹാജരാക്കിയാല്‍ രണ്ടാം ഘഡുവും കൈമാറുമെന്നും മന്ത്രി അറിയിച്ചു. പഴയ വൈദ്യുതി കമ്പികള്‍ മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വയനാട് പുല്‍പ്പള്ളിയില്‍ ചീയമ്പം 73 കോളനിയിലെ സുധന്‍ (32) […]