അമ്മത്തൊട്ടിൽ ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കും:ജില്ലാ ശിശു ക്ഷേമ സമിതി യോഗം
ശിശുക്ഷേമ സമിതിക്ക് കീഴിൽജില്ലയിൽ ആദ്യമായി ആരംഭിക്കുന്ന അമ്മത്തൊട്ടിൽ ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ജില്ലാ ശിശു ക്ഷേമ സമിതിയുടെ ജില്ലാ സമിതി യോഗം തീരുമാനിച്ചു. ഇതിനായി അനുമതി ലഭിച്ചതിന്റെ പ്രഖ്യാപനം എം എൽ എ എ പ്രദീപ് കുമാർ മുൻപ് നടത്തിയിരുന്നു. ബീച്ച് ഹോസ്പിറ്റലിനടുത്ത് കോർപ്പറേഷൻ പരിധിയിൽ ഇതിനായി ഭൂമിയും കണ്ടെത്തി കഴിഞ്ഞു .ഡെപ്യൂട്ടി കളക്ടർ (എൽ ആർ)സി ബിജുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് . ഡെപ്യൂട്ടി കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശിശു […]