ശബരിമല യുവതി പ്രവേശനം; പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി നാളെ
ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ വിയോജിച്ച് നല്കിയ പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആണ് വിധി പറയുക. രാവിലെ 10.30ന് ആണു വിധിപ്രസ്താവം തുടങ്ങുക. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28-നാണ് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വന്നത്. ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന് 2006-ല്‍ നല്കിയ കേസില്‍ 12 വര്‍ഷത്തെ […]
