പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പണം ആവശ്യപ്പെട്ട് വ്യോമസേന
തിരുവനന്തപുരം: പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായതില്‍ പണം ആവശ്യപ്പെട്ട് വ്യോമസേന. സംസ്ഥാന സര്‍ക്കാരിന് 113 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെടുന്ന കത്ത് ലഭിച്ചു.വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുള്ള ചെലവിലേക്കാണ് 113 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വ്യോമസേന, സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.എന്നാല്‍ കത്ത് ലഭിച്ചതിനെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ ഓഖി ദുരന്ത സമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തിനും ഇതേ രീതിയില്‍ വ്യോമസേന തുക ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതിനെതിരെ മുഖ്യമന്ത്രി കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് ഇങ്ങനെ […]
