വിദ്യാലയങ്ങളിലെ ഹരിത പെരുമാറ്റച്ചട്ടം: വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു
മടവൂര്‍: മടവൂര്‍ പഞ്ചായത്ത് മുഴുവന്‍ വിദ്യാലയങ്ങളിലും ഹരിത പെരുമാറ്റച്ചട്ടം നിര്‍ബന്ധ മാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് എജ്യുക്കേഷന്‍ കമ്മിറ്റിയും ഹരിതമിഷന്‍ ജില്ലാ കര്‍മസമിതിയും ചേര്‍ന്ന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പരിശിലന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് കെ ടി ഹസീന ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ ടി പി രാധാ കൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. […]