വിദ്യാര്‍ത്ഥിനിയുടെ മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി- വിദ്യാഭ്യാസമന്ത്രി
മരിച്ച ഷഹ്ല ഷെറീന്റെ കുടംബാംഗങ്ങളെ സന്ദര്‍ശിച്ചു ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പാമ്പ് കടിയേറ്റ് മരിച്ച ഷഹ്ല ഷെറീന്റെ സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടിലെത്തി കുടംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച്ച രാവിലെ മന്ത്രി വി.എസ്. സുനില്‍ കുമാറിനൊപ്പമാണ് മന്ത്രി സി.രവീന്ദ്രനാഥ് ഷഹലയുടെ വീട് സന്ദര്‍ശിച്ചത്. ഷഹലയുടെ മാതാപിതാക്കളെയും കുടംബാംഗങ്ങളെയും മന്ത്രിമാര്‍ ആശ്വസിപ്പിച്ചു. കുടുംബത്തിന് നേരിട്ട വേദനയില്‍ പങ്കുചേരുന്നതായി […]
