ജൂലൈ 6 -ലോക ജന്തുജന്യരോഗ ദിനാചരണം
ലോകജന്തു ജന്യ രോഗദിനാചാരത്തിന്റെ ഭാഗമായി ഇന്ന് (ജൂലൈ 6) ഉച്ചക്ക് 2 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ‘ ജന്തുജന്യ രോഗങ്ങളും പ്രതിവിധികളും ‘ എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ തല കര്‍മ്മസമിതിയോഗം ചേരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു .പ്രമുഖ ശാസ്ത്രജ്ഞന് ആയിരുന്ന ലൂയി പാസ്റ്റര്‍ ആദ്യമായി പേ വിഷബാധക്കെതിയരെ വിജയകരമായി വാക്സിന് ഫലപ്രദമായി ഉപയോഗിച്ചതിന്റെ ഓര്‍മക്കായാണ് ഈ ദിനം ആചരിക്കുന്നത്. ജന്തുജന്യ രോഗങ്ങളെ കുറിച്ചും […]