പ്രഖ്യാപിച്ച പരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കണം: മുഖ്യമന്ത്രി
പുതുവത്സര ദിനത്തില്‍ പ്രഖ്യാപിച്ച പന്ത്രണ്ട് ഇന പരിപാടികളും ബജറ്റ് നിര്‍ദേശങ്ങളും സമയബന്ധിതമായി നടപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്ന് വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. വകുപ്പ് സെക്രട്ടറിമാര്‍ രണ്ടാഴ്ചയിലൊരിക്കല്‍ പ്രവര്‍ത്തനം അവലോകനം ചെയ്ത് മന്ത്രിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പന്ത്രണ്ട് ഇന വികസന പരിപാടികളുടെയും തദ്ദേശസ്ഥാപന ഭാരവാഹികളുടെ യോഗത്തില്‍ പ്രഖ്യാപിച്ച പരിപാടികളുടെയും പ്രവര്‍ത്തന പുരോഗതി മുഖ്യമന്ത്രി അവലോകനം ചെയ്തു. സംസ്ഥാനത്ത് പുറമ്പോക്കില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും […]