ഒന്നിലധികം ബിരുദവും ബിരുദാനന്തര ബിരുദവും- വിദ്യാര്‍ത്ഥികളുടെ അവകാശം ലംഘിക്കാന്‍ പാടില്ലെന്ന് യുവജന കമ്മീഷന്‍
ഒന്നില്‍ കൂടുതല്‍ തവണ ബിരുദവും ബിരുദാനന്തരവും ചെയ്യാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശം ലംഘിക്കാന്‍ പാടില്ലെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം .താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യുവജന കമ്മീഷന്‍ ജില്ലാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.ഒന്നില്‍ കൂടുതല്‍ തവണ ബിരുദവും ബിരുദാനന്തരവും ചെയ്യാന്‍ കഴിയില്ലെന്ന കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നിയമത്തിനെതിരെ ആരതി അനീഷ് എന്ന വിദ്യാര്‍ഥിനി കമ്മീഷനു നല്‍കിയ പരാതി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. സര്‍വകലാശാല റജിസ്ട്രാറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു . ബിരുദവും […]
