News

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ പ്രകടനം നടത്തി

കുന്ദമംഗലം; കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് .ടി. നസ്സിറുദ്ദീനും, സംസ്ഥാന സെക്രട്ടറി സേതു മാധവനും നേരെ പാലക്കാട് ജില്ലയില്‍ വെച്ചുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച് കെ.വി.വി. ഇ.എസ് യൂണിറ്റ് കമ്മറ്റി കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഇതോടനുബന്ധിച്ച ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.കെ.സുന്ദരന്‍, ടി മുഹമ്മദ് മുസ്തഫ, എം വിശ്വനാഥന്‍ നായര്‍, കെ.കെ അസ്ലം, കെ.പി അബ്ദുല്‍ നാസര്‍, കെ ഹസ്സന്‍കോയ കെ.പി.സജി, അഷ്‌റഫ്, നിമ്മി സജി, നേതൃത്വം നല്‍കി

error: Protected Content !!