പുതിയ ട്രാഫിക് നിയമം ജില്ലയില്‍ ആദ്യദിനം 151 കേസ്, 46500 പിഴ
കോഴിക്കോട് ; ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം വന്നശേഷം ജില്ലയില്‍ ഇന്നലെ സിറ്റി ട്രാഫിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ പിഴയായി ഈടാക്കിയത് 46,500 രൂപ. വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍മെറ്റ് ധരിക്കാത്തത്, സീറ്റ് ബെല്‍റ്റ്, ഇന്‍ഷുറന്‍സ് ഇല്ലാത്തത് എന്നിങ്ങനെയായി 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്തിരട്ടിയോളമാണ് പിഴ വര്‍ദ്ധിപ്പിച്ചത്. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കള്‍ക്ക് ജയില്‍ ശിക്ഷ […]