Local

ദേശീയ പണിമുടക്ക്; കാല്‍നട ജാഥ സമാപിച്ചു

കുന്ദമംഗലം:കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ ജനവരി 8 ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച കുന്ദമംഗലം പഞ്ചായത്ത് കാല്‍നടജാഥ കുന്ദമംഗലം അങ്ങാടിയില്‍ സമാപിച്ചു. സമാപനയോഗം ജനാര്‍ദ്ദനന്‍ കളരിക്കണ്ടി ഉദ്ഘാടനം ചെയ്തു. ബൈജുതീക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു.ഖമറുദ്ദീന്‍ എരഞ്ഞോളി സ്വാഗതം പറഞ്ഞു. ടി.ശ്രീധരന്‍, ഉസ്സന്‍ഗുരുക്കള്‍, കെ.അബ്ബാസ്, അഡ്വ.ഷമീര്‍, രജിന്‍ദാസ്, പി.പി.ഷിനില്‍ എന്നിവര്‍ പ്രസംഗിച്ചു

error: Protected Content !!