ദുരന്തപ്രതിരോധ പദ്ധതി 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പ്രാദേശിക തലത്തിലെ ദുരന്തപ്രതിരോധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 21ന് രാവിലെ 9.30ന് തിരുവനന്തപുരത്ത് നിർവഹിക്കും. നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അധ്യക്ഷനാകും. പ്രകൃതി സൗഹാർദ പുനർനിർമാണവും ദുരന്തപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനാഭിപ്രായം ശേഖരിക്കുന്ന ‘നമ്മൾ നമുക്കായി’ പരിപാടിക്കും അന്ന് തുടക്കമാകും. മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, ഇ.പി ജയരാജൻ, ഡോ. ടി.എം തോമസ് ഐസക്, കെ രാജു, കെ കൃഷ്ണൻകുട്ടി, സംസ്ഥാന ആസൂത്രണ […]
