തിരുവനന്തപുരത്ത് കോവിഡ് രൂക്ഷം; കിന്‍ഫ്രയില്‍ 88 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരത്തെ കിന്‍ഫ്രയില്‍ 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കിന്‍ഫ്രയിലെ കയറ്റിറക്ക് തൊഴിലാളികള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മലയാളത്തിലെ രണ്ട് പ്രധാന ദിനപത്രങ്ങളുടെ അച്ചടിയും ഇവിടെയാണ് നടക്കുന്നത്. 3000ഓളം ആളുകള്‍ ജോലി ചെയ്യുന്ന സ്ഥലമാണ് കിന്‍ഫ്ര. ഇവിടെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. കൂടാതെ പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ 9 ജീവനക്കര്‍ക്കും സെക്രട്ടേറിയറ്റ് ഗാര്‍ഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. മോഷണക്കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കിളിമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സബ് […]
