ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന് തുടക്കമായി
കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിയെ തുരത്താന്‍ തീവ്രശുചീകരണ യജ്ഞവുമായി ജില്ലാ ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഉറവിട നശീകരണ ശുചീകരണ യജ്ഞം നടത്തും. കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.വി ബാബുരാജ് ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. രോഗങ്ങളെ തുരത്താന്‍ പല ശീലങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. നിരന്തരമായ ശുചീകരണവും ജാഗ്രതയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഉറവിട നശീകരണവും ലഘുലേഖാ വിതരണവും നടത്തി. കൊതുക്- […]