ടിവിയോ വെള്ളമോ ഇല്ലാത്ത മുറി; വാടക വാങ്ങിയത് ദിവസത്തിന് 800 രൂപ; ക്വാറന്റീനില്‍ കഴിഞ്ഞതിന് അമിത പണം ഈടാക്കി കുന്ദമംഗലത്തെ അസെറ്റ് ഇന്‍ ടൂറിസ്റ്റ് ഹോം
കുന്ദമംഗലത്തെ സ്വകാര്യ ടൂറിസ്റ്റ് ഹോമായ അസെറ്റ് ഇന്‍ ടൂറിസ്റ്റ് ഹോം ക്വാറന്റൈന്‍ കഴിഞ്ഞതിന് അമിത പണം ഈടാക്കിയതായി പരാതി. ജൂലൈ ആറിന് ബാംഗ്‌ളൂരില്‍ നിന്നും വന്ന ബൈപാസ് സര്‍ജറി കഴിഞ്ഞ് ബെഡ് റെസ്റ്റിലുള്ള 65 വയസുള്ള അച്ഛനും അവരുടെ മകളും 28 ദിവസം കഴിഞ്ഞതിനാണ് ടൂറിസ്റ്റ് ഹോം അമിത പണം ഈടാക്കിയത്. 600 രൂപക്കെന്ന് പറഞ്ഞാണ് റൂം വാങ്ങിയിരുന്നത്. എന്നാല്‍ വെക്കേറ്റ് ചെയ്യാന്‍ പോയപ്പോള്‍ അത് 800 എന്ന നിലയില്‍ ആക്കി വാടക വാങ്ങി എന്നാണ് ആരോപണം. […]
