കരളത്തില്‍ സ്ഥിരം നിപ നിരീക്ഷണകേന്ദ്രം;കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി
കോഴിക്കോട്: കേരളത്തില്‍ സ്ഥിരം നിപ നിരീക്ഷണകേന്ദ്രം സ്ഥാപിക്കുന്നു. ഇതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. തുടര്‍ച്ചയായി രണ്ടു തവണ സംസ്ഥാനത്ത് നിപ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയത്. പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം തുടര്‍ച്ചയായി കണ്ടതിനാല്‍ വിശദമായ പഠനം വേണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. വനംവകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവ പ്രത്യേകപഠനം നടത്തണം. ഏതൊക്കെ മേഖലകളില്‍ വൈറസ് സാന്ദ്രത കൂടുതലായി കാണുന്നുവെന്ന് പഠനത്തിലൂടെ കണ്ടെത്തണമെന്നും നിര്‍ദേശമുണ്ട്. വളര്‍ത്തു മൃഗങ്ങളിലും സ്ഥിരം നിരീക്ഷണം നടത്തണമെന്നും ആരോഗ്യ […]
