കൂടത്തായി കൊലപാതകം; ആദ്യ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും
നാടിനെ നടുക്കിയ കൂടത്തായി കൊലപാതക കേസിലെ ആദ്യ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘത്തലവന്‍ കെ ജി സൈമണ്‍ പറഞ്ഞു. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് സമര്‍പ്പിക്കുക. ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് കേസിലുളളത്. റോയ് തോമസിന്റെ ബന്ധു എംഎസ് മാത്യു, രണ്ടാം പ്രതിയും താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍, മൂന്നാം പ്രതിയും സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജ്, നാലാം പ്രതിയുമാണ്. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. കൊലപാതകത്തില്‍ മാത്യുവിനും […]