Local

കുന്ദമംഗലത്ത് തീപിടുത്തം;ഫയര്‍ഫോഴ്‌സ് തീയണച്ചു

  • 20th February 2020
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം സിന്ധു തിയേറ്ററിനടത്തുണ്ടായ തീപിടുത്തം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി അണച്ചു. കൂട്ടിയിട്ട മരക്കഷണങ്ങള്‍ക്കും തൊട്ടടുത്തുണ്ടായ വേസ്റ്റുകള്‍ക്കും തീപടിച്ച് പടരുകയായിരുന്നു. കണ്‍ട്രോള്‍ റൂം പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിമാട്കുന്ന് നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഫയര്‍ ഓഫീസര്‍ ബാബുരാജ്, ഫയര്‍മാന്‍ സജി ചാക്കോ, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ വിപിന്‍, വിജിന്‍, ജിജിന്‍, ഹോം ഗാര്‍ഡ് കുട്ടപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

error: Protected Content !!