സമരം തുടരുന്നു; മുഖ്യമന്ത്രി ഇന്ന് പിഎസ്‌സി ചെയര്‍മാനുമായി ചര്‍ച്ച നടത്തും
പിഎസ്‌സി പരീക്ഷകളുടെ ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യമലയാള പ്രസ്ഥാനവും സാംസ്‌കാരിക പ്രവര്‍ത്തകരും സമരം ആരംഭിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പിഎസ്‌സി ചെയര്‍മാനുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന് പരീക്ഷകളില്‍ സാങ്കേതിക പദങ്ങള്‍ക്കുള്ള പകരം പദങ്ങള്‍ കണ്ടെത്തുന്നതിന്റെ പ്രയാസമാണ് പ്രധാനമായും പി എസ് സി വിഷയത്തില്‍ പ്രശനമായി പറയുന്നത്. പരീക്ഷകള്‍ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് പി എസ് സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് […]