ഇതര സംസ്ഥാന തൊഴിലാളി ക്ഷേമ പദ്ധതികള്‍ദേശീയശ്രദ്ധ നേടി; മന്ത്രി ടി പി രാമകൃഷ്ണന്‍
ആവാസ് പദ്ധതിയില്‍ സൗജന്യ ചികിത്സാ പരിധി 25,000 രൂപയാക്കി നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച ക്ഷേമ പദ്ധതികള്‍ രാജ്യത്തിന്റെയാകെ ശ്രദ്ധ നേടിയിരിക്കുകയാണെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് തൊഴിലെടുക്കുന്ന ‘അതിഥി’ തൊഴിലാളികള്‍ക്കുള്ള സൗജന്യ സഹായകേന്ദ്രമായ ‘ശ്രമിക് ബന്ധു’ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തും എറണാകുളത്തും സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ജില്ലയിലും സഹായകേന്ദ്രം ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ […]
