മുത്തലാഖ് ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭ
മുത്തലാഖ് നിരോധന ബില്‍ പുതുക്കി വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. ജൂണ്‍ 17 ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ സെഷനില്‍ ബില്ല് അവതരിപ്പിക്കാനാണ് നീക്കം. തിരഞ്ഞെടുപ്പിനു മുമ്പ് തുടര്‍ച്ചയായ ഓര്‍ഡിനന്‍സ് വഴി പ്രാബല്യത്തില്‍ വന്ന നിയമത്തിലെ വ്യവസ്ഥകള്‍ പാര്‍ലമെന്റിന്റെ ഇരുസഭയിലും പാസാക്കാനുള്ള നീക്കമാണ് മോദി സര്‍ക്കാരിന്റേത്. കഴിഞ്ഞ സെപ്റ്റംബറില്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സിന്റെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ രണ്ടാമതും ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. മൂന്നു ത്വലാഖും ഒറ്റത്തവണ ചൊല്ലി വിവാഹബന്ധം ഉടനടി വേര്‍പെടുത്തുന്ന മുത്തലാഖ് സമ്പ്രദായം സുപ്രീം […]