ഇടുക്കിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി ശാന്തന്‍പാറ പഞ്ചായത്തിലും ചിന്നക്കനാലിലും ശനിയാഴ്ച നിരോധാജ്ഞ.
ആളുകൾ കൂട്ടം കൂടാതിരിക്കാൻ മിഷൻ അരികൊമ്പന്റെ ഭാഗമായി ബോധവൽക്കരണം നടത്തും . കൂടാതെ, കോടനാട്ടേക്ക് പോകുന്ന വഴിയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യു.
ഏര്‍പ്പെടുത്തും. 301 കോളനിയില്‍ നിന്ന് ആളുകളെ മാറ്റുന്നതില്‍ തീരുമാനം നാളെയുണ്ടാകും.
71 പേരടങ്ങുന്ന 11 ദൗത്യ സംഘമാണ് മിഷന് അരിക്കൊമ്പന്റെ ഭാഗമാകുന്നത്. വെള്ളിയാഴ്ച മോക്ഡ്രില്‍ നടത്തും. പുലര്‍ച്ചെ നാല് മണിക്ക് അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വയ്ക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.
അതെ സമയം, അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യ സംഘത്തിന്റെ ഭാഗമാകുന്ന കുങ്കിയാന സൂര്യനെ മുത്തങ്ങയില്‍ നിന്ന് ഇടുക്കിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ആര്‍ആര്‍ടി റേഞ്ചര്‍ രൂപേഷ് അടക്കമുള്ള ആര്‍ആര്‍ടി സംഘവും വെറ്റിനറി സര്ജന് ഡോ. അജേഷും അടങ്ങുന്ന സംഘവും ഇന്ന് വയനാട്ടില്‍ നിന്ന് ഇടുക്കിയിലേക്ക് തിരിച്ചു.

