National

വിദ്യാ‍‍ർത്ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി സഹപാഠികൾ

ഗുരുഗ്രാം: രാജ്യത്തെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. സഹപാഠികളാണ് വിദ്യാ‍‍ർത്ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പതിനാല് വയസ് പ്രായമുള്ള പെൺകുട്ടിയെയാണ് പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയത്.

ഹരിയായിലെ ഗുരുഗ്രാമിലാണ് ഈ ക്രൂരത നടന്നത്. കായിക മേളയ്ക്കിടെയാണ് പെൺകുട്ടിയെ രണ്ട് സഹപാഠികളും മറ്റൊരു ആൺകുട്ടിയും ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ പരാതി പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

പെൺകുട്ടിയും അച്ഛനും പോലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. പ്രതികളെ പിടികൂടാനുള്ള ഊർജിതമായ ശ്രമത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി. 2022 ഡിസംബർ 18നാണ് കൂട്ട ബലാത്സംഗം നടക്കുന്നത്. പെൺകുട്ടിയും പിതാവും കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരത പുറംലോകം അറിയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!