വിദ്വേഷ പ്രസംഗ കേസിൽ പാകിസ്ഥാൻ മുൻ പ്രധാന മന്ത്രി ഇമ്രാൻ ഖാന് താത്കാലിക ആശ്വാസമായി ഹൈക്കോടതി വിധി. പാകിസ്താനിലെ ഒരു ലോക്കല്‍ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബലൂചിസ്ഥാൻ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ക്വറ്റ പൊലീസ് സംഘം ലാഹോറിലെത്തിയതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ നിന്നും ഇമ്രാന് ഖാന് അനുകൂലമായ നിര്‍ദേശം വരുന്നത്.
ഇമ്രാനെ അറസ്റ്റ് ചെയ്യാൻ ഒരാഴ്ചയോളമായി പോലീസ് ശ്രമിച്ചു വരികയായിരുന്നു. സമം പാർക്കിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ കടക്കാൻ കഴിഞ്ഞ ആഴ്ച പോലീസിന് കഴിഞ്ഞിരുന്നുവെങ്കിലും
നൂറുകണക്കിന് ആളുകള്‍ വസതിക്ക് പുറത്ത് പോലീസിനെതിരെ മുദ്രവാക്യങ്ങളുമായി ഒത്തുചേര്‍ന്നതോടെ അറസ്റ്റിന് കഴിയാതെ പൊലീസിന് മടങ്ങേണ്ടി വരികയായിരുന്നു.