Kerala News

അനില്‍ അക്കരയുടെ കത്ത് പ്രതിപക്ഷ ആരോപണങ്ങളെ കുഴിച്ചുമൂടുന്നത്;മാപ്പ് പറയണമെന്ന് എം ബി രാജേഷ്

വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ അനിൽ അക്കരയ്ക്ക് മറുപടിയുയമായി മന്ത്രി എം ബി രാജേഷ്.പ്രതിപക്ഷ ആരോപണങ്ങളെ കുഴിച്ചുമൂടുന്നതാണ് അനില്‍ അക്കരയുടെ കത്ത്. കത്തിൽ ലൈഫ് മിഷനോ സർക്കാരിനോ ബന്ധമില്ലെന്ന് പറയുന്നു. കത്തിൽ പറഞ്ഞത് തന്നെയാണ് സർക്കാർ വാദം.പ്രതിപക്ഷം മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ‘പ്രതിപക്ഷത്തിന്റെ അപവാദ പ്രചരണങ്ങളുടെ സംസ്‌കാരം അവര്‍ തന്നെ നടത്തി. കത്ത് തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് പ്രതിപക്ഷം. വിവാദം ഇന്നത്തോടെ അവസാനിപ്പിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതുകൊണ്ട് വിവാദം അവസാനിക്കുന്നില്ല. വെളിപ്പെടുത്തലിൽ അനില്‍ അക്കര ഉറച്ചുനില്‍ക്കുന്നുണ്ടോ?’, എം ബി രാജേഷ് ചോദിച്ചു.

വടക്കാഞ്ചേരിയിൽ ഭവനസമുച്ചയം നിർമിച്ച യൂണിടാക്കുമായി ലൈഫ് മിഷൻ ഒരു കരാറും വച്ചിട്ടില്ലെന്ന് അനിൽ അക്കര പുറത്തുവിട്ട കത്തിൽ പറയുന്നുണ്ട്. യൂണിടാക്കുമായി കരാർ ഒപ്പുവച്ചതും പൈസ കൊടുത്തതും യുഎഇയിലെ സംഘടനയായ റെഡ്ക്രസന്റാണ്. വിദേശനാണ്യ വിനിമയ ചട്ടം സർക്കാർ ലംഘിച്ചിട്ടില്ല. യൂണിടാക്കും റെഡ് ക്രസന്റുമായുള്ള കരാറിന്റെ വിവരങ്ങൾ സർക്കാരിന് അറിയില്ലായിരുന്നു. അവരുമായി യാതൊരു സാമ്പത്തിക ബാധ്യതയും സർക്കാരിനില്ലെന്നും അനിൽ അക്കര പുറത്തുവിട്ട കത്തിൽ വ്യക്തമാണ്.

വീടുകൾ നിർമിക്കാൻ റെഡ് ക്രസന്റിനു വേണ്ടി മാത്രം സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന് എം.ബി.രാജേഷ് പറഞ്ഞു. ദുരിതാശ്വാസത്തിന്റെ ഭാഗമായി വിവിധ സംഘടനകൾ നിരവധി വീടുകൾ വച്ചുകൊടുത്തിട്ടുണ്ട്. സ്പോൺസർഷിപ്പിലൂടെ വീടുവയ്ക്കുക എന്നത് നേരത്തെയുള്ള സർക്കാർ നയമാണ്. റെഡ് ക്രസന്റിന്റെ വാഗ്ദാനം സർക്കാർ സ്വീകരിച്ചെങ്കിലും പണം വാങ്ങിയില്ല. ലൈഫ് പദ്ധതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വീടുവച്ചത്.

ഗുണനിലവാര പരിശോധന സർക്കാർ ഉറപ്പാക്കി. പൊതു സേവകർ അഴിമതിയിൽ‌ ഉൾപ്പെട്ടെങ്കിൽ വിജിലൻസ് അന്വേഷിക്കും. സർക്കാർ ഇക്കാര്യത്തിൽ കക്ഷിയല്ല. ഭൂമി വിട്ടു കൊടുത്ത് നിർമാണത്തിനു മേൽനോട്ടം വഹിക്കുകയാണ് സർക്കാർ ചെയ്തത്. സ്പോൺസർഷിപ്പിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനത്തിന്റെ പ്രശ്നമില്ലെന്നും മന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!