News Sports

ഓസ്‌ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്‌ക്കർ ടെസ്റ്റ് ഇന്ത്യ തൂത്ത് വരും;സൗരവ് ഗാംഗുലി

ആദ്യ രണ്ട് ടെസ്റ്റുകൾ ഓസ്‌ട്രേലിയക്കെതിരെ വിജയിച്ച ഇന്ത്യ ബോർഡർ – ഗവാസ്‌ക്കർ ടെസ്റ്റ് പരമ്പര തൂത്ത് വാരുമെന്ന് മുൻ ദേശീയ താരവും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി. പരമ്പരയിൽ ഇന്ത്യ 4-0ൻ്റെ ജയം നേടുമെന്ന് ഗാംഗുലി റെവ്സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“4-0ന് ഇന്ത്യ വിജയിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് ഓസ്ട്രേലിയക്ക് ബുദ്ധിമുട്ടാവും. ഈ സാഹചര്യങ്ങളിൽ നമ്മൾ വളരെ കരുത്തരാണ്.”- ഗാംഗുലി പറഞ്ഞു. ആദ്യ രണ്ട്‌ ടെസ്റ്റ് ജയിച്ച ഇന്ത്യ 2 -0 ത്തിന് മുന്നിലാണ്.
മാർച്ച് 1 ന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിൽ അസുഖ ബാധിതയായ അമ്മയെ കാണാൻ നാട്ടിലേക്ക് തിരിച്ച ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കളിക്കില്ല. കമ്മിൻസിനു പകരം സ്റ്റീവ് സ്‌മിത്ത് ഓസ്ട്രേലിയയെ നയിക്കും. കമ്മിൻസിന് പുറമെ ഡേവിഡ് വാർണറും ജോഷ് ഹേസൽവുഡും മൂന്നാം ടെസ്റ്റ് കളിക്കില്ല.

രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 115 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തി. 43 റൺസ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സിലെ ഓസീസിന്റെ ടോപ് സ്‌കോറർ. മർനസ് ലബുഷെയ്ൻ 35 റൺസെടുത്തു. ഓസീസ് നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചിരുന്നില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!