നടി സുബി സുരേഷിന്റെ ഭൗതികശരീരം ചേരാനെല്ലൂര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. വ്യാഴാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. . ചേരാനല്ലൂര്‍ ശ്‍മശാനത്തില്‍ വൈകിട്ട് നാല് മണിയോടെയായിരുന്നു സംസ്‍കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പൊതുദര്‍ശനത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം അന്ത്യാഞ്‍ജലി അര്‍പ്പിക്കാനെത്തിയിരുന്നു.ജനങ്ങളും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് സുബിയെ അവസാനമായി കാണാൻ എത്തിയത്.
കരൾരോഗത്തെത്തുടർന്ന് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം വൃക്കകളെ ബാധിച്ചിരുന്നു. കരൾ മാറ്റിവയ്ക്കാൻ ആശുപത്രി ഇൻസ്റ്റിറ്റ്യൂഷനൽ ബോർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ട് സംസ്ഥാന മെഡിക്കൽ ബോർഡ് ഇന്നലെ അപേക്ഷ പരിഗണിക്കാനിരിക്കെയാണ് സുബിയുടെ മരണം