ചാത്തമംഗലം, കട്ടാങ്ങൽ , കമ്പനി മുക്ക് , പുള്ളാവൂർ എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊതുജനാരോഗ്യത്തിന് ഹാനികരമായി ,മതിയായ ശുചിത്വ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ച 6 സ്ഥാപനങ്ങളിൽ നിന്ന്
പിഴയിടാക്കി. പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയതും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താത്തതുമായ സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്കി. മാലിന്യ സംസ്കരണത്തിന് ശരിയായ സംവിധാനങ്ങളില്ലാത്ത രണ്ട് ഫ്ലാറ്റുകളിൽ നിന്ന് പിഴയിടാക്കി. പഴകിയ ഭക്ഷണം പിടിച്ചെടുത്തു നശിപ്പിക്കുകയും പിഴയടപ്പിക്കുകയും ചെയ്തു.
ഹോട്ടൽ ,ബേക്കറി , കൂൾ ബാർ, അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം, തൊഴിലിടങ്ങൾ, ക്രഷറുകൾ, സൂപ്പർ മാർക്കറ്റുകൾ, എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പുകയില നിയന്ത്രണ നിയമപ്രകാരം മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്ത കടകളിൽ നിന്നും പിഴയിടാക്കി. പരിശോധനയ്ക്ക് ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബാബു കെ., സുധീർ രാജ് ഒ, ഇ അബ്ദുൾ റഷീദ്, സിന്ധു V.R. എന്നിവർ നേതൃത്വം നൽകി.