മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലി ഇനി ഇന്ത്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ തലപ്പത്ത്. ബിസിസിഐ യുടെ പുതിയ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ നടന്ന ബോര്‍ഡിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഗാംഗുലി അധികാരമേറ്റത്.
പത്ത് മാസമായിരിക്കും ഗാംഗുലിയുടെ ഭരണ കാലാവധി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. ബിസിസിഐ ഭാരവാഹിയാവുന്ന മൂന്നാമത്തെ മലയാളിയാണ് ജയേഷ് ജോര്‍ജ്ജ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാ സെക്രട്ടറിയും മുന്‍ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിന്റെ സഹോദഹരന്‍ അരുണ്‍ ധുമാല്‍ ട്രഷററുമാകും. ബ്രിജേഷ് പട്ടേലാണ് ഐപിഎല്‍ ചെയര്‍മാന്‍.