കുന്ദമംഗലം; കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ നിരവധി വാര്‍ഡുകളില്‍ ഡാറ്റാ ബാങ്കില്‍ വീടുകള്‍ നിര്‍മിക്കുന്നതിന് വേണ്ടി ഭൂമികള്‍ തരം തിരിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനം ഒരുങ്ങിയിട്ടും വീടുകള്‍ നിര്‍മിക്കുന്നതിനായുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതിന് പരിഹാരമാവുന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലുമായി ഏകദേശം 680 ഓളം അപേക്ഷകളാണ് മാസങ്ങളായി കെട്ടിക്കിടന്നിരുന്നത്. ഇതിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് കെ.പി കോയ, പാടശേഖര സമിതി, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോദന സംവിധാനം ആരംഭിക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ രണ്ട് വാര്‍ഡുകളിലാണ് നടത്തുന്നത്. ശേഷം മുഴുവന്‍ വാര്‍ഡുകളിലും പരിശോദന നടത്തും.
വീടുനിര്‍മിക്കുന്നതിനും മറ്റും ഭൂമിയുടെ തരം മാറ്റിക്കിട്ടുന്നതില്‍ നിരവധി ആളുകളാണ് പ്രയാസം അനുഭവിക്കുന്നത്. പരിശോദന പൂര്‍ത്തിയാവുന്നതോടെ വിഷയത്തില്‍ പരിഹാരമാവുമെന്നാണ് പ്രതീക്ഷ.