ഹരീഷ് പേരടി നായകനാകുന്ന പുതിയ സിനിമ ദാസേട്ടന്റെ സൈക്കിളിന്റെ പോസ്റ്റര്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഫേസ് ബുക്കില്‍ പങ്കുവെച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ഹരീഷ് പേരടി തന്നെ രംഗത്ത് വന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതിനൊപ്പം ചിത്രം നിർമിച്ചതും ഹരീഷ് പേരടിയാണ്.ഉത്തര കൊറിയിസം നീണാൾ വാഴട്ടെയെന്ന് പരിഹസിച്ച ഹരീഷ് പേരടി ഫേസ് ബുക്കില്‍ കുറിച്ചതിങ്ങനെ-
”നമുക്ക് അതിരാവിലെ എഴുന്നേറ്റ് BBC യുടെ ഡോക്യൂമെൻട്രി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം…ആവിഷ്ക്കാര സ്വാതന്ത്ര്യം പുത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം….അവിടെ വെച്ച് ഞങ്ങൾ നിങ്ങൾക്ക് മാനവികത വിളമ്പും …അതും തിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതി പാട്ടും പാടി പോയ്ക്കോണം..അതല്ലാതെ വെറെ എവിടെ യെങ്കിലും ആവിഷ്ക്കാര സ്വാതന്ത്ര്യവും സൗഹ്യദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ…അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങൾ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും…ഉത്തരകൊറിയിസം നീണാൾ വാഴട്ടെ…”- ഹരീഷ് പേരടി എഴുതി.