Kerala

ബജറ്റ് തീരുമാനങ്ങളിൽ പ്രതിഷേധം അറിയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിലേക്ക്

സംസ്ഥാന ബജറ്റ് തീരുമാനങ്ങളിൽ പ്രതിഷേധം അറിയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിലേക്ക് . ഈ മാസം 20 മുതൽ 25വരെ സമര പ്രചാരണ ജാഥയും 28ന് സെക്രട്ടറിയേറ്റ് ധർണയും നടത്താനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.

പെട്രോൾ-ഡീസൽ സെസ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ് യോഗം ആവശ്യപ്പെട്ടു. ഇന്ധന വിലയുടെ കാര്യത്തിൽ നികുതി കുറച്ച കേന്ദ്രത്തിന്റെ നടപടി പോലും സംസ്ഥാനം ചെയ്യുന്നില്ലെന്നും സംസ്ഥാനം ധൂർത്ത് കുറച്ചുകൊണ്ട് ക്ഷേമ പ്രവർത്തനം നടത്തട്ടെയെന്നും വ്യാപാരികൾ വിമർശനം ഉന്നയിച്ചു.

സംസ്ഥാനത്തെ ധനസ്ഥിതിയിൽ അപകടകരമായ സാഹചര്യമുള്ളതുകൊണ്ടാണ് ഇന്ധന സെസ് ഏർപ്പെടുത്തിയതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് പറഞ്ഞു. വകുപ്പുകൾ നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ള തുക സർക്കാരിലേക്കെത്താൻ നിയമഭേദഗതി ആവശ്യമാണ്.

വ്യക്തിപരമായ താൽപര്യം കൊണ്ടല്ല ഇന്ധന സെസ് ഏർപ്പെടുത്തിയത്. ധനവകുപ്പിനെ കുറ്റപ്പെടുത്തിയുള്ള സിഎജി റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. അൻപതു വർഷത്തെ കുടിശികയുടെ കാര്യം സിഎജി പറയുന്നുണ്ട്. സംസ്ഥാനത്തിന്റെ തനതുനികുതി വരുമാനത്തിൽ 26000 കോടി രൂപയുടെ വരുമാനമുണ്ടായെന്നും ധനമന്ത്രി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!