പത്തനംതിട്ട കോന്നി താലൂക്ക് ഓഫീസിലെ റവന്യൂ വിഭാഗത്തിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജന്. ആകെയുള്ള 63 പേരിൽ 21 ജീവനക്കാർ മാത്രമാണ് ഇന്ന് ഓഫീസിൽ എത്തിയത്. കോന്നി താലൂക്ക് ഓഫീസില്‍ 20 ജീവനക്കാര്‍ ലീവ് എടുക്കാതെയും 19 ജീവനക്കാര്‍ ലീവിന് അപേക്ഷ നല്‍കിയും ആണ് മൂന്നാറിലേക്ക് ടൂറിന് പോയത്. വിവിധ ആവശ്യങ്ങള്‍ക്ക് മലയോരമേഖലകളില്‍ നിന്ന് ആളുകള്‍ എത്തി ഓഫീസിന് പുറത്ത് കാത്തിരുന്നപ്പോള്‍ ആയിരുന്നു ജീവനക്കാരുടെ ഈ വിനോദയാത്രയ്ക്ക് പോക്ക്. കാത്തിരുന്ന ആളുകള്‍ കാര്യം നടക്കാതിരുന്നതോടെ ഓഫീസില്‍ നിന്ന് മടങ്ങുകയും ചെയ്തു.മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്കാണ് ഉദ്യോഗസ്ഥർ പോയത് എന്നാണ് വിവരം. നാളെ രണ്ടാം ശനിയാഴ്ചയും മറ്റന്നാൾ ഞായറാഴ്ചയും ആയതിനാൽ മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്ക് പോവുകയായിരുന്നു എന്ന് ഓഫീസിലുള്ള ഉദ്യോഗസ്ഥർ വിവരം നൽകി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ തഹസിൽദാരെ ഫോൺ വിളിച്ചു ക്ഷുഭിതനായി. കുറ്റക്കാരായ ജീവനക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും അന്വേഷണത്തിന് പത്തനംതിട്ട കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റവന്യുമന്ത്രി വ്യക്തമാക്കി.വിവരമറിഞ്ഞതിന് പിന്നാലെ ലാന്റ് റവന്യു കമ്മീഷ്ണറുമായി ബന്ധപ്പെട്ടു. എഡിഎം ഇന്ന് പ്രാഥമിക റിപോർട്ട് നൽകും. ജില്ലാ കളക്ടർക്ക് അന്വേഷണ ചുമതല നൽകി. 5 ദിവസം റിപ്പോർട്ട് നൽകാൻ സമയം അനുവദിച്ചു. റിപ്പോർട്ട് പരിശോധിച്ച ശേഷം കർശന നടപടിയെടുക്കും. കൂട്ട അവധി പ്രോത്സാഹിപ്പിക്കാനാവില്ല. റവന്യൂ സെക്രട്ടേറിയേറ്റിൽ ചർച്ച ചെയ്യും. ജനത്തിനുണ്ടായ ബുദ്ധിമുട്ടിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചു.