കൊല്ലം: സമൂഹ മാധ്യമത്തിൽ പൊലീസിനെതിരെ ആത്മഹത്യാക്കുറിപ്പ് പങ്ക് വെച്ച വിദ്യാർത്ഥി ആത്മത്യക്ക് ശ്രമിച്ചു. ക്ളാപ്പന സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിഷക്കായ കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഓച്ചിറ പൊലീസിനെതിരെയാണ് ആരോപണം. എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു.ചികിത്സയിലുള്ള വിദ്യാർഥി ഉൾപ്പെടെ നാലു പേരെ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ചെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി പൊലീസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് വിദ്യാർത്ഥി ആത്മഹത്യാ കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ മാസം 23ആം തിയതിയാണ് സംഭവം നടക്കുന്നത്.
വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം കളവാണെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് തമ്മിലടിക്കുകയാണുണ്ടായത്. ഏകപക്ഷീയമായ ആക്രമണമല്ല ഉണ്ടായതെന്നും പൊലീസ് പറഞ്ഞു. സംഘർഷത്തിനു ശേഷം ഇരുകൂട്ടരും പരാതി നൽകിയതായി പൊലീസ് അറിയിച്ചു.
(ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 1056 എന്ന നമ്പറിൽ വിളിക്കൂ, ആശങ്കകൾ പങ്കുവെയ്ക്കൂ)