ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ അനില്‍ ആന്റണിയെ തള്ളി ശശി തരൂര്‍.അനിലിന്റെ നിലപാട് അപക്വമാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ ഡോക്യുമെൻ്ററി വിലക്കിയതാണ് കാര്യങ്ങൾ വഷളാക്കിയത്.പ്രദർശനം കോൺഗ്രസ് ഏറ്റെടുത്തത് ഈ സെൻസർഷിപ്പിന് എതിരെയാണ്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടാകണം എല്ലാവരുടെയും അഭിപ്രായം മാനിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു .സുപ്രീം കോടതി തീരുമാനം വന്ന ശേഷം വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. രാജ്യത്ത് ചര്‍ച്ച ചെയ്യാന്‍ മറ്റു കാര്യങ്ങളുണ്ട്. നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ചോ രാജ്യത്തെ കുറിച്ചോ വിദേശരാജ്യങ്ങള്‍ വന്ന് പലതും പറയുമ്പോള്‍ വേറെ രീതിയില്‍ കാണുന്നുണ്ട്. സെന്‍സര്‍ഷിപ്പിനെ പിന്തുണക്കില്ല. ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന വിഷയമാണ് എന്ന വാദത്തിനോട് യോജിപ്പില്ലെന്നും തരൂര്‍ പറഞ്ഞു. ഒരു വിദേശ ഡോക്യുമെന്ററി വന്നാല്‍ അത് നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കില്ല. സര്‍ക്കാര്‍ ഈ ഡോക്യുമെന്റി അവഗണിച്ചിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടായതിന്റെ അഞ്ച് ശതമാനം വിവാദം പോലും ഉണ്ടാകുമായിരുന്നില്ലെന്നും തരൂര്‍ പറഞ്ഞു.