സംസ്ഥാന മുസ്ലിം യൂത്ത് ലീഗിന്റെ ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് തെക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് കിളിമുണ്ട
ഒ ഹുസ്സൈൻ, എം ബാബു മോൻ, സി അബ്ദുൽ ഗഫൂർ, ശിഹാബ് സി പി,ഹാരിസ് തറക്കൽ എന്നിവർ പരിപാടിയിൽ സംസാരിച്ചു.
പ്രകടനത്തിന് സിദ്ധീഖ് തെക്കയിൽ, കെ കെ ശമീൽ, കെ പി ശൈഫുദീൻ, ടി പി ജുനൈദ് എം വി ബൈജു, മിറാസ് മുറിയനാൽ, സനൂഫ് റഹ്മാൻ, ഉബൈദ് ജി കെ, കെ കെ സി നൗഷാദ്, സുഫിയാൻ എന്നിവർ നേതൃത്വം നൽകി.