Kerala

പുതമ നിറച്ച് വാർത്തകൾ ഒപ്പിയെടുക്കാൻ കലോത്സവ നഗരിയിൽ വിയർപ്പൊഴുക്കുന്ന മാധ്യമപ്പട

അറുപത്തിഒന്നാമത് സംസഥാന സ്കൂൾ കലോത്സവം നാലാം ദിവസത്തിലേക്കെത്തുമ്പോഴും ജനങ്ങളുടെ ആവേശത്തിനും ആരവത്തിനും ഒട്ടും കുറവ് വന്നിട്ടില്ല. കുട്ടികളുടെ കലാപ്രകടനങ്ങൾ വേദികളിൽ നിറഞ്ഞാടുമ്പോൾ അത് ഒപ്പിയെടുക്കാനും വ്യത്യസ്തങ്ങളായ ആശയങ്ങളും സ്റ്റോറികളും കണ്ടുപിടിച്ച് അതിനെ കൗതുകമുണർത്തുന്ന വാർത്തകളാക്കി മാറ്റുന്ന മാധ്യമപ്പട കലോത്സവ നഗരിയിലെ മറ്റൊരു സുപ്രധാന കാഴ്ചയാണ്.

റേഡിയോ, പ്രിന്റ്, ടെലിവിഷൻ, ഓൺലൈൻ മാധ്യമങ്ങളടക്കം നിരവധി മാധ്യമപ്രവർത്തകരാണ് കലോത്സവനഗരിയിലെ വിവരങ്ങൾ ചടുലതയോടെ ലോകത്തെ കാണിക്കാനായി വിവിധ വേദികളിലായി അണിനിരന്നിരിക്കുന്നത്‌. എത്രയും വേഗത്തിൽ കൃത്യതയും പുതുമയും നിറച്ചുള്ള തത്സമയ സംപ്രേക്ഷണങ്ങളുടെയും മത്സരാർത്ഥികളുടെ വിജയാഘോഷത്തിന്റെ ഇന്റർവ്യൂകൾക്കിടയിലും പലപ്പോഴും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും സമയം ലഭിക്കാഞ്ഞിട്ട് പോലും അതിനെ ഒന്നും വകവെക്കാതെ വളരെ സജ്ജീവമായിട്ടാണ് ഓരോ മാധ്യമ പ്രവർത്തകരും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ കലോത്സവത്തിന്റെ നിറങ്ങൾമൊത്തം വാക്കിലും എഴുത്തിലും ക്യാമെറയിലുമെല്ലാം പകർത്തുമ്പോൾ വിവിധ മാധ്യമസ്ഥാപങ്ങൾക്കിടയിലും മത്സരച്ചൂടിന്റെ താളം നമുക്ക് കാണാനാവും. അതിനായി ഓരോരുത്തരും പുതുമ നിറഞ്ഞ വർത്തകൾക്കായുള്ള ഓട്ടത്തിലാണ്. ഓരോ വർത്തകളെയും ആകർഷകമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നു എന്നതും ഇത്തവണ കോഴിക്കോടണിനിരന്ന മാധ്യമപ്പടയുടെ പ്രതേകതയാണ്.

അതുകൊണ്ട് തന്നെ സർക്കാരിന്റെ ഭാഗത്തു നിന്നും മറ്റും സംഘാടകരുടെ ഭാഗത്തു നിന്നെല്ലാം തികഞ്ഞ പിന്തുണയും സഹകരണവുമാണ് ഓരോ മാധ്യമ യൂണിറ്റുകൾക്കും ലഭിക്കുന്നത്. മന്ത്രിമാരുടെ ഇടക്കുള്ള പത്രസമ്മേളനവും കലോത്സവ ന്യൂനതകളെയും മറ്റു പരിഹരിക്കേണ്ട പ്രശ്നങ്ങളെയും കുറിച്ച് തങ്ങളോട് അഭിപ്രായം തേടുന്നതും മാധ്യമപ്രവർത്തകരെ സംബന്ധിച്ചു വിലപ്പെട്ട ഒന്ന് തന്നെയാണ്. കൂടാതെ അവർക്കായി ചായ, വെള്ളം, സ്നാക്ക്സ്, മറ്റു ഭക്ഷണം തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. ബ്രൂ ബൈക് ടി സ്റ്റാൾ ആയിരത്തിലധികം പേർക്കാണ് ഓരോ ദിവസവും ചായ നൽകുന്നത്. ഇവയെല്ലാം ജോലിയുടെ തിരക്കിൽ ഓരോരുത്തർക്കും വലിയ ഒരാശ്വസം തന്നെയാണ്.

കുട്ടികളുടെ കലാപരിപാടി കാണാനെത്തുന്ന പൊതുസമൂഹവും മാധ്യമങ്ങളെ വളരെ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. ഓരോ മാധ്യമ റൂമുകൾക്കും മുന്നിലായി വൻ ജനാവലി തന്നെ ഉണ്ട്. ടെലിവിഷനിൽ കാണുന്നതെല്ലാം നേരിട്ട് കണ്മുന്നിൽ കാണുന്ന കൗതുകം ഓരോ കണികളുടെയും കണ്ണിൽ നമുക്ക് കാണാനാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!