സജി ചെറിയാന് വീണ്ടും മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവരുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഭരണഘടനയെ അവഹേളിച്ചതിന് പുറത്തുപോകേണ്ടിവന്ന മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതെന്നും കമ്യൂണിസ്റ്റ് പാർട്ടി ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്ന ഏറ്റവും വലിയ തെളിവാണ് സജി ചെറിയാൻ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് വന്നതെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു. സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടിവരുമെന്ന് ഉറപ്പാണ്. ഭരണഘടനാ ശില്‍പ്പി ബാബാ സാഹിബ് അംബേദിക്കറെ അപമാനിച്ചതിനെ ബിജെപി ശക്തമായി അപലപിക്കുന്നു. സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചത് രാജ്യം മുഴുവന്‍ കണ്ടതാണ്. എന്നാല്‍ പിണറായി പോലീസ് അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കുകയാണ്. പൊലീസിന് എങ്ങനെയാണ് സജി ചെറിയാന് കുറ്റം ചെയ്തില്ലെന്ന് പറയാന്‍ സാധിക്കുന്നത്? ഭരണഘടനാ സംരക്ഷണത്തിനായി ബിജെപി ശക്തമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ഭരണഘടനാ സംരക്ഷണദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ് ജാവഡേക്കർ. അതേസമയം സജി ചെറിയാന് മന്ത്രിയായി ഇന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രതിപക്ഷം ചടങ്ങു ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.