കേരളത്തിന്റെ ജനവാസ കേന്ദ്രത്തിലേക്കു കടന്ന് ബഫര്‍ സോണിന്റെ ഭാഗമായി അടയാളം രേഖപ്പെടുത്തി കര്‍ണാടക. കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിലാണ് അടയാളമിട്ടത്. കർണാടകയുമായി വനാതിർത്തി പങ്കിടുന്ന പാലത്തിൻകടവ് മുതൽ കളിതട്ടുംപാറ വരെയുള്ള 9 കിലോമീറ്ററിലെ ആറിടങ്ങളിലാണു കർണാടക പരിസ്ഥിതി ലോല മേഖലയ്ക്കായുള്ള അടയാളപ്പെടുത്തലുകള്‍ നടത്തിയത്. ഈ പ്രദേശത്ത് താമസിക്കുന്ന മുന്നുറോളം കുടുംബങ്ങളാണ് ഇതോടെ ആശങ്കയിലായിരിക്കുന്നത്.അതേസമയം, പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ അടയാളങ്ങള്‍ കരിഓയില്‍ ഉപയോഗിച്ച് മായ്ച്ചു.