ബഫര്‍സോണ്‍ വിഷയത്തിൽ സർവേക്കെതിരെ താമരശ്ശേരി അതിരൂപത.നാളെ കോഴിക്കോട്ടെ മലയോര മേഖലകളിൽ സമരം തുടങ്ങും.നാളെ ജനജാഗ്രതാ യാത്ര നടത്തുമെന്ന് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ പറഞ്ഞു.ഉപഗ്രഹമാപ്പ് ഉൾപ്പട്ടെ സർവേ റിപ്പോർട്ട് പിൻവലിക്കണമെന്ന് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു. കർഷകരെ ബാധിക്കാതെ വിധം അതിർത്തി നിർണയിക്കണം. പഞ്ചായത്തുകളുടെ സഹായം തേടണമെന്നും റെമീജിയോസ് ഇഞ്ചനാനിയിൽ തിരുവമ്പാടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.ആർക്കും മനസ്സിലാകാത്ത ഉപഗ്രഹമാപ്പാണ് പ്രസിദ്ധീകരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ മന്ത്രിമാരുടെ നേതൃത്വത്തിൽ ബഫർ സോൺ സർവേ നടത്തണം. കർഷകരുടെ വിഷമം മനസ്സിലാകാതെ മാപ്പ് പ്രസിദ്ധീകരിച്ചവർക്ക് മാപ്പ് നൽകാനാവില്ല. നിലവിലുള്ള വനമേഖലയുടെ അതിർത്തി പുനർ നിർണയിക്കണമെന്നും ഇഞ്ചനാനിയേൽ കൂട്ടിച്ചേർത്തു.