Kerala News

ബേപ്പൂരിൽ സ്ഥാപിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ് എട്ടു ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ബീച്ചുകളിൽ സ്ഥാപിക്കും;മുഹമ്മദ് റിയാസ്

ബീച്ച് ടൂറിസത്തെ മികച്ചതാക്കാൻ കോഴിക്കോട് ബേപ്പൂരിൽ സ്ഥാപിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ് സംസ്ഥാനത്തെ എട്ടു ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ബീച്ചുകളിൽ സ്ഥാപിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. . ബീച്ചുകളിൽ അഡ്വഞ്ചർ ടൂറിസവും ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു വരികയാണ്.ടൂറിസം മേഖലകളിൽ ശുചിത്വമുള്ള ശുചിമുറികളുടെ അപര്യാപ്തത പരാതികൾക്ക് ഇടവരുത്തുന്നുണ്ട്. അത് പരിഹരിക്കാൻ ഡി.ടി.പി.സി, തദ്ദേശ ഭരണ വകുപ്പ്, മറ്റു ഏജൻസികളുമായി ചേർന്ന് ഏകോപനമുണ്ടാക്കി പരിഹരിക്കും.സംസ്ഥാനത്ത് വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികൾക്കായി നൈറ്റ് ലൈഫ് ടൂറിസം ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പിൽ രാത്രികാല ടൂറിസം പദ്ധതി നടപ്പാക്കാൻ 2.63 കോടി രൂപയുടെ ഭരണാനുമതിയായിട്ടുണ്ട്.
യു.കെയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന വിനോദ സഞ്ചാരികൾക്ക് പ്രതിസന്ധിയായിരുന്നു ഇത് മാറ്റി ബ്രിട്ടീഷ് സഞ്ചാരികൾ ഇ വിസ അനുവദിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. വിദേശ സഞ്ചാരികളെ ആകർഷിക്കാൻ മറ്റു രാജ്യങ്ങളിൽ കൂടി ടൂറിസം ക്ലബ്ബുകൾ രൂപീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി യുവാക്കളെ ഉൾപ്പെടുത്തി ലണ്ടനിൽ ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്.സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം ഉറപ്പാക്കാൻ സോളോ ട്രാവലർ ഉൾപ്പെടെയുള്ള സ്ത്രീ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള നടപടിയും സ്വീകരിച്ചു വരികയാണ്. വനിതാ സംരംഭകർ, വനിതാ ‍ടൂർ ഓപ്പറേറ്റർമാർ മാത്രമുള്ള ഹോംസ്റ്റേകൾ ഹോട്ടലുകൾ എന്നിവ 2023 ഓടെ സാധ്യമാക്കും. വനിതകൾക്ക് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകളിൽ പ്രത്യേക മുറി അനുവദിക്കുന്ന കാര്യവും പരിഗണനയിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!